ദോഹ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ്

കൊച്ചി: ദോഹ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നു. ആഴ്ചയില്‍ മൂന്നു ദിവസമാണ് സര്‍വീസ്. ഓഗസ്റ്റ് 15 ന് സര്‍വീസ് ആരംഭിക്കും.

ആദ്യമായിട്ടാണ് കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങുന്നത്. സെപ്തംബര്‍ 15 മുതല്‍ ഈ സര്‍വീസ് നാലു തവണയാക്കി വര്‍ധിപ്പിക്കും. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.

തിരുവനന്തപുരം-ദോഹ-കൊച്ചി-തിരുവനന്തപുരം സര്‍വീസ് ഓഗസ്റ്റ് 14 വരെയുണ്ടാകും. ശേഷം സെപ്റ്റംബര്‍ 14 വരെ തിരുവനന്തപുരത്തുനിന്നു ദോഹയിലേക്കു നേരിട്ടുള്‌ല അധിക സര്‍വീസ് ഉണ്ടാകും.