Section

malabari-logo-mobile

ദോഹയില്‍ ചൂട്‌ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കുറയും;കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

HIGHLIGHTS : ദോഹ: കടുത്ത ചൂടും അന്തരീക്ഷത്തിലെ ഈര്‍പ്പവും അടുത്ത രണ്ടാഴ്ചക്കകം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം തലവന്‍ അ...

ദോഹ: കടുത്ത ചൂടും അന്തരീക്ഷത്തിലെ ഈര്‍പ്പവും അടുത്ത രണ്ടാഴ്ചക്കകം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം തലവന്‍ അബ്ദുല്ല അല്‍ മന്നാഇ പറഞ്ഞു. 2014 ജൂലായ് മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂലായിയില്‍ ശരാശരി താപനില ചെറിയ രീതിയില്‍ കുറവായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായ് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന താപനില 49.6 ഡിഗ്രി സെല്‍ഷ്യല്‍ രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷം ജൂലായ് മാസത്തില്‍ തുടര്‍ച്ചയായി ആറ് ദിവസങ്ങളില്‍ 46 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജൂലായ് മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂലായിയില്‍ താപനില കുറവാണ് രേഖപ്പെടുത്തപ്പെട്ടത്. എന്നാല്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം ഈ വര്‍ഷമാണ് കൂടുതലുണ്ടായത്. മീന്‍ പിടുത്തക്കാര്‍ക്കും കടലില്‍ പോകുന്നവര്‍ക്കും ഏറെ സഹായകരമാകുന്ന വിധത്തില്‍ കാലാവസ്ഥാ പ്രവചനം നടത്തുന്ന മറൈന്‍ സെന്റര്‍ ഒരാഴ്ചക്കകം അല്‍ വക്‌റയില്‍ കമ്മീഷന്‍ ചെയ്യും. കാലാവസ്ഥാ പ്രവചനത്തിന്റെ ഓഫിസ് നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഓള്‍ഡ് സലത്തയില്‍ പൂര്‍ത്തിയാകുന്ന കെട്ടിടത്തില്‍ കാലാവസ്ഥാ പ്രവചന വിഭാഗത്തിന്റെ ഏതാനും ഓഫിസുകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അബ്ദുല്ല അല്‍ മന്നാഇ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!