ദോഹ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്;18 സ്ഥാനാര്‍ഥികള്‍ പിന്മാറി

dohaദോഹ: സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ നിന്നും 18 സ്ഥാനാര്‍ഥികള്‍ പിന്മാറി. ഇതോടെ അഞ്ച് വനിതകള്‍ ഉള്‍പ്പെടെ 118 പേരാണ് 13ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുക.
സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ 29 സീറ്റുകളുണ്ടെങ്കിലും 26 എണ്ണത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
മൂന്നെണ്ണത്തില്‍  എതിരില്ലാതെ നേരത്തെതന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവില്‍ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ കൂടിയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവര്‍. ഒന്നാം നമ്പറില്‍ നിന്നും ജാസിം അബ്ദുല്‍ അല്‍ മല്‍കി, 27ല്‍ നിന്ന് റാബിയ അല്‍ കഅബി, 28ല്‍ നിന്ന് സഈദ് മുബാറക്ക് അല്‍ റാഷിദി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍.
രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് 26 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ആവശ്യമെങ്കില്‍ പോളിംഗ് സമയം വര്‍ധിപ്പിക്കാന്‍ ലോക്കല്‍ പോള്‍ സൂപ്പര്‍വൈസറി കമ്മിറ്റിക്ക് അധികാരമുണ്ട്.
പോളിംഗ് തുടരുന്ന ഒന്‍പത് മണിക്കൂറിനിടയില്‍ നമസ്‌ക്കാരത്തിനും ഭക്ഷണം കഴിക്കാനുമായി അര മണിക്കൂര്‍ സമയം അനുവദിക്കുന്നുണ്ട്. ഏതെങ്കിലും മണ്ഡലത്തില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് ഒരേ വോട്ട് ലഭിക്കുകയാണെങ്കില്‍ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കാനുള്ള അധികാരം ലോക്കല്‍ പോള്‍ പാനലിലെ ചെയര്‍മാനുണ്ട്.  അല്‍ മര്‍ഖിയ പ്രൈമറി ഇന്‍ഡിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, വെസ്റ്റ്‌ബേ റിസാല സെക്കന്‍ഡറി ഇന്‍ഡിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, മദീന ഖലീഫ നോര്‍ത്ത് അല്‍ വജ്ബ പ്രിപ്പറേറ്ററി ഇന്റിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, ബിന്‍ ഉംറാന്‍- മദീന ഖലീഫ അല്‍ ബയാന്‍ സെക്കന്ററി പ്രൈമറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, അല്‍ മിറിക്ക് അബ്ദുല്ല ബിന്‍ സായിദ് അല്‍ മഹമ്മൂദ് മോഡല്‍ ഇന്റിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, അല്‍ അസീസിയ അല്‍ ഇസ്‌റ പ്രൈമറി ഇന്റിപെന്‍ഡന്റ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, അല്‍ മുന്‍തസ അബുബക്കര്‍ അല്‍ സിദ്ദീഖ് പ്രിപ്പറേറ്ററി ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഫോര്‍ ബോയ്്‌സ്, അല്‍ മന്‍സൂറ മൈമൂന പ്രൈമറി ഇന്റിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, അല്‍ തുമാമ അല്‍വഫ മോഡല്‍ ഇന്‍ഡിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, അല്‍ മാമൂറ ഖദീജ ബിന്‍ത് ഖുവൈലിദ് പ്രൈമറി ഇന്‍ഡിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, മിസൈമീര്‍ അല്‍ ഖലീജ് അല്‍ അറബി ഇന്‍ഡിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, മുഐതിര്‍ മറിയം ബിന്‍ത് ഉംറാന്‍ പ്രൈമറി ഇന്‍ഡിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, ബു സിദ്‌റ അല്‍ മൊതന്ന ബിന്‍ ഹരിത ഇന്‍ഡിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, ന്യൂ റയ്യാന്‍ അലി ബിന്‍ അബ്ദുല്ല മോഡല്‍ ഇന്റിപെന്‍ഡന്റ് സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, അല്‍ ഗറാഫ ഇബ്‌ന് ഖല്‍ദൂന്‍ പ്രിപ്പറേറ്ററി ഇന്‍ഡിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, ബനിഹാജ്ര്‍ അല്‍ മനാര്‍ മോഡല്‍ ഇന്‍ഡിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, അല്‍ ഖര്‍തിയാത്ത് നാസര്‍ ബിന്‍ അബ്ദുല്ല സെക്കന്‍ഡറി ഇന്റിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, ഉം സലാല്‍ മുഹമ്മദ് അന്നഹ്ദ പ്രൈമറി ഇന്റിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, അല്‍ വക്‌റ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം പ്രിപ്പറേറ്ററി ഇന്റിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, അല്‍ കരീന സല്‍വാ റോഡ് അല്‍ കരീന പ്രൈമറി ആന്റ് പ്രിപ്പറേറ്ററി ആന്റ് സെക്കന്ററി ഇന്റിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, റൗദത്ത് റഷീദ് റൗദത്ത് റഷീദ് പ്രൈമറി ആന്റ് പ്രിപ്പറേറ്ററി ഇന്റിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, അല്‍ ശഹാനിയ ബ്രൂക്ക് പ്രൈമറി ഇന്റിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, ലിജ്മിലിയ അല്‍ ജുമൈലിയ പ്രൈമറി ആന്റ് പ്രിപ്പറേറ്ററി ആന്റ് സെക്കന്ററി ഇന്റിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, അല്‍ ഖോര്‍ അല്‍ ഖോര്‍ പ്രൈമറി ഇന്റിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, ്ല്‍ സക്കീറ അല്‍ സക്കീറ പ്രൈമറി ഇന്റിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, അല്‍ കാബന്‍ അല്‍ കാബന്‍ പ്രൈമറി പ്രിപ്പറേറ്ററി ഇന്റിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, ലെഗ്‌വൈരിയ അല്‍ സുബാറ പ്രൈമറി ആന്റ് പ്രിപ്പറേറ്ററി ആന്റ് സെക്കന്ററി ഇന്റിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, അല്‍ ശമാല്‍ അല്‍ ശമാല്‍ മോഡല്‍ ഇന്റിപെന്റന്റ് സ്‌കൂള്‍ ഫോര്‍ ബോയ്‌സ് എന്നിവിടങ്ങളാണ് പോളിംഗ് കേന്ദ്രങ്ങള്‍.