ദോഹയില്‍ പൊതുസ്ഥലങ്ങളിലും ഷോപ്പിങ്‌ കോംപ്ലക്‌സുകള്‍ക്കും സമീപവും അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യരുത്‌

untitled-1-copyദോഹ: പൊതു സ്ഥലങ്ങളിലും ഷോപ്പിങ്‌ കോംപ്ലക്‌സുകള്‍ക്കു സമീപത്തും അലക്ഷ്യമായി വാഹനം പാര്‍ക്ക്‌ ചെയ്യാന്‍ പാടില്ലെന്ന്‌ ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്‌. അലക്ഷ്യമായി വാഹനങ്ങള്‍ ഷോപ്പിങ്‌ മാളുകള്‍ക്കു സമീപത്തും മറ്റും പാര്‍ക്കു ചെയ്യുന്നത്‌ ഗതാഗത സ്‌തംഭനത്തിനും മറ്റു വാഹനങ്ങള്‍ കടന്നുപോകാന്‍ സാധിക്കാത്ത വിധത്തില്‍ ബ്ലോക്ക്‌ ഉണ്ടാക്കാന്‍ ഇടയാക്കുന്നു വെന്നാണ്‌ മിനിസ്‌ട്രി അറിയിച്ചിരിക്കുന്നത്‌.

അനധികൃത വാഹന പാര്‍ക്കിങ്‌ ട്രാഫിക്‌ നിയമങ്ങളുടെ ലംഘനമാണെന്നും മിനിസ്‌ട്രി മുന്നറിയില്‍ പറയുന്നു. പാര്‍ക്കിംഗിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം വാഹനം പാര്‍ക്ക്‌ ചെയ്യാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മറ്റുള്ളവര്‍ക്ക്‌ തടസം സൃഷ്ടിക്കുന്ന തരത്തില്‍ വാഹനം പാര്‍ക്ക്‌ ചെയ്‌താല്‍ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

അംഗപരിമിതികളുള്ളവര്‍ക്കുള്ള പാര്‍ക്കിങ്‌ ഏരിയകളില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യരുതെന്നും പാര്‍ക്കിങ്‌ കാല്‍നടയാത്രക്കാര്‍ക്ക്‌ യാതൊരു വിധ ശല്യവും ഉണ്ടാക്കരുതെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

Related Articles