ഐന്‍ ഖാലിദ്‌, തുമാമ മേഖലകളില്‍ ബസ്‌ സര്‍വീസ്‌ മെച്ചപ്പെടുത്തണമെന്ന്‌ പ്രദേശവാസികള്‍

Story dated:Sunday May 10th, 2015,12 49:pm
ads

download (3)ദോഹ: ഐന്‍ ഖാലിദ്, തുമാമ മേഖലകളില്‍ ബസ് സര്‍വീസുകളുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. സര്‍വീസുകള്‍ കൃത്യസമയത്ത് നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്നും ആവശ്യമുയരുന്നു. നിലവില്‍ ഐന്‍ഖാലിദ്, തുമാമ മേഖലകളിലേക്ക് ദോഹ ബസ് സ്റ്റേഷനുകളില്‍ നിന്നും സര്‍വീസുകളുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്.
തുമാമ, ഐന്‍ ഖാലിദ് മേഖലകളിലേക്ക് ഇപ്പോള്‍ നടത്തുന്ന സര്‍വീസുകള്‍ കൂടുതല്‍ പ്രദേശങ്ങളെ ഉള്‍ക്കൊള്ളുന്നതല്ല. ഈ രണ്ടു സ്ഥലങ്ങളിലേയും ഭൂരിഭാഗം പ്രദേശങ്ങളും ബസ് സര്‍വീസിനു പുറത്താണ്. തുമാമ, ഐന്‍ഖാലിദ് മേഖലകളില്‍ ജനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാ ഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട്  തുടര്‍ച്ചയായതും കാര്യക്ഷമവുമായ ബസ് സര്‍വീസ് നടപ്പാക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നതെന്ന് ഗള്‍ഫ്‌ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയല്ലാത്തതും നേരിട്ടല്ലാതെയുള്ള റൂട്ടുകളിലൂടെയുമുള്ള ബസ് സര്‍വീസുകള്‍കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ഐന്‍ഖാലിദില്‍ ബസ് യാത്രയെ ആശ്രയിക്കുന്ന നിരവധിപേര്‍ ചൂണ്ടിക്കാട്ടുന്നു.