ദക്ഷിണ ദോഹയില്‍ പുതിയ ബസ് സര്‍വീസ് ആരംഭിക്കുന്നു

42504736ദോഹ: ദക്ഷിണ ദോഹയില്‍ പുതിയ ബസ് സര്‍വീസ് ആരംഭിക്കുന്നത് മൗവസലാത്തിന്റെ പരിഗണനയില്‍. ദോഹയുടെ തെക്കന്‍ മേഖലയില്‍ പല സ്ഥലങ്ങളിലും ബസ് സേവനം ലഭ്യമാകുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവിടെ പുതിയൊരു റൂട്ടിലേക്ക് സര്‍വീസ് നടത്തുന്നതിനെക്കുറിച്ച് മൗവസലാത്ത് ആലോചിക്കുന്നത്. യാത്രക്കാരുടെ പരാതിയും നിര്‍ദേശങ്ങളും കണക്കിലെടുത്തായിരിക്കും സര്‍വീസുകള്‍ നിശ്ചയിക്കുകയെന്ന് മൗവസലാത്ത് അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും ഭാഗത്തേക്ക് ബസ് സര്‍വീസ് നടത്തുന്നതില്‍ പോരായ്മകളുണ്ടെങ്കില്‍ പരിശോധിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും.