Section

malabari-logo-mobile

23-ാമത് ഏഷ്യന്‍ അണ്ടര്‍ 18 ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ്;ഖത്തര്‍ ഇന്ത്യയെ നേരിടും

HIGHLIGHTS : ദോഹ: 18 വയസ്സിനു താഴെയുള്ള പുരുഷന്മാരുടെ 23-ാമത് ഫിബ ഏഷ്യ ചാംപ്യന്‍ഷിപ്പിന് ദോഹ ആതിഥേയത്വം വഹിക്കും.

downloadദോഹ: 18 വയസ്സിനു താഴെയുള്ള പുരുഷന്മാരുടെ 23-ാമത് ഫിബ ഏഷ്യ ചാംപ്യന്‍ഷിപ്പിന് ദോഹ ആതിഥേയത്വം വഹിക്കും. 19 മുതല്‍ 28 വരെ ദോഹയിലെ അല്‍ ഗറാഫ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 15 ടീമുകളാണ് പങ്കെടുക്കുന്നത്.
ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ 19ന് വൈകിട്ട് അഞ്ച് മണിക്ക് ഖത്തറും ഇന്ത്യയും ഏറ്റുമുട്ടും. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന 15 ടീമുകളെ എ, ബി, സി, ഡി എന്നിങ്ങനെ നാലു ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഖത്തറിനേയും ഇന്ത്യയേയും കൂടാതെ നിലവിലുള്ള ചാംപ്യന്മാരായ ചൈനയും മലേഷ്യയുമാണുള്ളത്. എല്ലാ ഗ്രൂപ്പില്‍ നിന്നും മൂന്നു ടീമുകള്‍ അവരുടെ പോയിന്റ് സഹിതം രണ്ടാം റൗണ്ടില്‍ പ്രവേശിക്കും. രണ്ടാം റൗണ്ടില്‍ 12 ടീമുകളാണുണ്ടാവുക. ഇതില്‍ നിന്ന് എട്ട് ടീമുകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കും.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!