പ്രവാസി ദോഹ ഏര്‍പ്പെടുത്തിയ 2015ലെ ബഷീര്‍ പുരസ്‌കാരം ഡോ. വി പി ഗംഗാധരന്

vaikkom ptiദോഹ: ദോഹയിലെ സാംസ്‌കാരിക സംഘടനയായ പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ 2015ലെ ബഷീര്‍ പുരസ്‌കാരം കാന്‍സര്‍ ഗവേഷണ ചികില്‍സാ രംഗത്ത് ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ ഡോ. വി പി ഗംഗാധരന്. അരലക്ഷം രൂപയും നമ്പൂതിരി രൂപ കല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവുമാണ് സമ്മാനം. അവാര്‍ഡ് ജേതാവിന്റെ ദേശത്തെ പഠിക്കാന്‍ മിടുക്കനായ ഒരു വിദ്യാര്‍ഥിക്ക് പ്രൊഫ. എം എന്‍ വിജയന്‍ സ്്മാരക എന്‍ഡോവ്‌മെന്റ് അവാര്‍ഡായി 15,000 രൂപയും ഇതോടൊപ്പം വിതരണം ചെയ്യും. എം ടി വാസുദേവന്‍ ചെയര്‍മാനും ബാബു മേത്തര്‍, പ്രൊഫ. എം എ റഹ്മാന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. സി വി റപ്പായി, കെ കെ സുധാകരന്‍, ഷംസുദ്ദീന്‍ എന്നിവരാണ് ദോഹയില്‍ നിന്നുള്ള പുരസ്‌കാര കമ്മിറ്റി.

1994ല്‍ രൂപീകരിച്ച് പ്രവാസി ദോഹ, സംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 21 വര്‍ഷം മുമ്പാണ് ബഷീര്‍ പുരസ്‌കാരത്തിന് തുടക്കമിട്ടത്. വാര്‍ത്താ സമ്മേളനത്തില്‍ ബാബു മേത്തര്‍, പി പി ചന്ദ്രന്‍, പ്രൊഫ. എം എ റഹ്മാന്‍, അനീസ് ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു. സെപ്തംബര്‍ അവസാന വാരത്തില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും