ഖത്തറില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് തടവ് പുള്ളികള്‍ക്ക് മോചനം

ദോഹ: രാജ്യത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് തടവുപുള്ളികള്‍ക്ക് മോചനം അനുവദിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിറക്കി. അമീറിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം തയ്യാറാക്കിയ പട്ടികയില്‍ പെട്ടവര്‍ക്കാണ് മോചനം അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
എല്ലാ വര്‍ഷവും ദേശീയ ദിനത്തോടനുബന്ധിച്ച് ഇത്തരം നടപടികള്‍ സ്വീകരിക്കാറുണ്ട്. ഇത്തവണയും ദേശീയ ദിന ആദരവിന്റെ ഭാഗമായിട്ടാണ് തടവുകാരെ മോചിപ്പിക്കാന്‍ അമീര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.