ദോഹയില്‍ പ്രൊഫിറ്റ് ഗ്രൂപ്പിന്റെ എയര്‍പോര്‍ട്ട് ടാക്‌സി സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു

Qatar welcomes lemon yellowദോഹ: പ്രൊഫിറ്റ് ഗ്രൂപ്പിന്റെ എയര്‍പോര്‍ട്ട് ടാക്‌സി സര്‍വീസ് ശര്‍ഖ് വില്ലേജ് ആന്റ് സ്പായില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. തുടക്കത്തില്‍ ഏഴ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ടൊയോട്ട ഇന്നോവയുടെ 20 കാറുകളാണ് രംഗത്തിറക്കിയത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പ്രൊഫിറ്റ് ഗ്രൂപ്പ് കര്‍വയുടെ കീഴില്‍ ടാക്‌സി സര്‍വീസ് ആരംഭിച്ചത്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളാണ് തങ്ങള്‍ നല്കുന്നതെന്നും എയര്‍പോര്‍ട്ട് ടാക്‌സിയിലൂടെ തങ്ങളുടെ സേവന മേഖല വിപുലപ്പെടുകയാണെന്നും കാര്‍സ് ടാക്‌സി ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ സബ്ബാഗ് പറഞ്ഞു.

ചെറുനാരങ്ങയുടെ മഞ്ഞ നിറമുള്ള മുകള്‍ഭാഗത്തോടു കൂടിയ പ്രൊഫിറ്റ് ടാക്‌സി ഗ്രൂപ്പിന്റെ പുതിയ എയര്‍പോര്‍ട്ട് ടാക്‌സികള്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ അവസ്ഥയാണ് പ്രദാനം ചെയ്യുകയെന്ന് പ്രൊഫിറ്റ് ഗ്രൂപ്പ് ഡയറക്ടര്‍ പി ബാലസുബ്രഹ്മണ്യം പറഞ്ഞു.

ഏറ്റവും പുതിയ മൊബൈല്‍ ഡാറ്റാ ടെര്‍മിനല്‍സ്, മികച്ച മീറ്റര്‍, നാവിഗേഷന്‍ സിസ്റ്റം, ടാക്‌സി ട്രാക്കിംഗ് ഡിസ്പാച്ച് സിസ്റ്റംസ്, സ്പീഡ് മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവ പ്രൊഫിറ്റ് ഗ്രൂപ്പ് ടാക്‌സിയിലുണ്ടെന്ന് പി ബാലസുബ്രഹ്മണ്യം പറഞ്ഞു.