എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ദോഹ-കോഴിക്കോട് വിമാനം ഇനി തിരുവനന്തപുരത്തേക്കും

ദോഹ: എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ദോഹ-കോഴിക്കോട് വിമാനം ഇനി തിരുവനന്തപുരത്തേക്കും സര്‍വീസ് ആരംഭിക്കുന്നു. ഈ മാസം 15 ാം തിയ്യതിമുതല്‍ ഇത് നിലവില്‍ വരും. ഖത്തറിലുള്ള തെക്കന്‍ കേരളത്തിലെ പ്രവാസികള്‍ക്ക് ആഹ്ളാദം നല്‍കുന്നതാണ് ഈ വാര്‍ത്ത.

ദോഹയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട്ട് എത്തി അവിടെക്കുള്ള യാത്രക്കാരെ ഇറക്കിയശേഷമായിരിക്കും തിരുവനന്തപുരത്തേക്ക് പോകുക. ഉച്ചക്ക് 2.30 ന് ദോഹയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് രാത്രി 9.10ന് കോഴിക്കോട്ടത്തെും. തുടര്‍ന്ന് കോഴിക്കോട്ടേക്കുളള യാത്രക്കാരെ അവിടെ ഇറക്കിയശേഷം തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരെയും കൊണ്ട് രാത്രി 11.45നാണ് തിരുവനന്തപുരത്ത് എത്തിച്ചേരും.
6.45 മണിക്കൂറാണ് യാത്രാ സമയം. അടുത്ത ദിവസം രാവിലെ ഏഴിന് കോഴിക്കോട് വഴിയുള്ള തിരുവനന്തപുരം-ദോഹ വിമാനം പുറപ്പെടും. കോഴിക്കോട്ട് നിന്ന് 11.40 ന് പുറപ്പെട്ട് ഉച്ചക്ക് 1.30ന് ദോഹയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസിന്‍െറ സമയം ക്രമീകരിച്ചിരിക്കുന്നത്. ഈ തീരുമാനത്തോടെ തിരുവനന്തപുരം-കോഴിക്കോട് വിമാന യാത്ര ഇനി നാട്ടിലുള്ളവര്‍ക്കും സാധ്യമാകും.55 മിനിട്ടുകൊണ്ട് എത്തിചേരാം എന്നുള്ളതാണ് പ്രധാന സവിശേഷത. ഇതിന് 2300 രൂപയാണ് എയര്‍ഇന്ത്യ ഈടാക്കുക.