ഖത്തറില്‍ റമദാന്‍ മാസത്തില്‍ വാഹനാപകട മരണ നിരക്ക്‌ കുറവ്‌; സെന്റര്‍ ഫോര്‍ ട്രാഫിക്‌ സേഫ്‌റ്റി

Doha-Qatarദോഹ: വാഹനാപകട മരണ നിരക്ക് മറ്റ് മാസങ്ങളെ അപേക്ഷിച്ച് റമദാനില്‍ കുറവാണെന്ന് ഖത്തര്‍ യൂനിവേഴ്‌സിറ്റിക്ക് കീഴിലെ ഖത്തര്‍ സെന്റര്‍ ഫോര്‍ ട്രാഫിക് സേഫ്റ്റി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. മറ്റ് മാസങ്ങളെ അപേക്ഷിച്ച് അപകട മരണ നിരക്കില്‍ 42 ശതമാനത്തോളം കുറവ് രേഖപ്പെടുത്തി.

കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഖത്തര്‍ ജനസംഖ്യയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. ജനസംഖ്യാ വളര്‍ച്ച 8.38 ശതമാനവും ഡ്രൈവിംഗ് ലൈസന്‍സ് 27.20 ശതമാനവും വാഹനാപകടങ്ങള്‍ 14 ശതമാനവും വര്‍ധിച്ചതായി 2014ലെ പഠന റിപോര്‍ട്ടില്‍ വിശദമാക്കുന്നു.

2014ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 16.42 ശതമാനത്തിലേക്കെത്തിയിട്ടുണ്ട്. അതായത് 10 ലക്ഷത്തില്‍ കൂടുതലാണ് രാജ്യത്തെ വാഹനങ്ങളുടെ എണ്ണം.