Section

malabari-logo-mobile

ദോഹയില്‍ കാര്‍ സൂപ്പര്‍മാര്‍ക്കറ്റിന്‌ മുന്നിലേക്ക്‌ പാഞ്ഞുകയറി മലയാളി യുവാവിന്‌ ഗുരുതര പരിക്ക്‌

HIGHLIGHTS : ദോഹ: സൂപ്പര്‍ മാര്‍ക്കറ്റിന്റെ മുമ്പിലേക്ക് കാര്‍ പാഞ്ഞു കയറി മലയാളിക്ക് സാരമായി പരുക്കേറ്റു. ബിന്‍ ഉംറാനിലെ ന്യൂതായിഫ് സൂപ്പര്‍മാര്‍ക്കറ്റിനു മുമ്...

ദോഹ: സൂപ്പര്‍ മാര്‍ക്കറ്റിന്റെ മുമ്പിലേക്ക് കാര്‍ പാഞ്ഞു കയറി മലയാളിക്ക് സാരമായി പരുക്കേറ്റു. ബിന്‍ ഉംറാനിലെ ന്യൂതായിഫ് സൂപ്പര്‍മാര്‍ക്കറ്റിനു മുമ്പില്‍ നിര്‍ത്തിയിട്ട എസ് യു വി കാറാണ് മുമ്പോട്ട് നീങ്ങി അപകടമുണ്ടാക്കിയത്. ന്യൂ തായിഫ് സൂപ്പര്‍ മാര്‍ക്കറ്റിലെ തൊഴിലാളിയായ രാജു (42)വിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ ഹമദ് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റിനു മുന്നിലെ റാക്കില്‍ പത്രം അടുക്കി വെക്കുകയായിരുന്ന രാജുവിനെ എസ് യു വി കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ പെട്ടെന്ന് മുന്നോട്ടു നീങ്ങി രാജുവിനെ ഇടിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ആരാണെന്ന് വ്യക്തമല്ല. അറബ് വേഷമിട്ട വ്യക്തി ഡ്രൈവിംഗ് സീറ്റിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ തെറിച്ചു വീഴുന്നത് സി സി ടി വി ദൃശ്യത്തില്‍ വ്യക്തമാണ്.
അപകടദൃശ്യങ്ങളടങ്ങിയ വീഡിയോ ഫൂട്ടേജ് യൂട്യൂബിലും ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും വൈറലായിട്ടുണ്ട്. മുന്നോട്ട് നീങ്ങിയ കാര്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഗ്ലാസ് ഡോറിനോട് ചേര്‍ന്നുള്ള റാക്കില്‍ പത്രം അടുക്കിവെക്കുകയായിരുന്നു രാജുവിനെ ഇടിക്കുകയായിരുന്നു. അറബ് വേഷത്തിലുള്ള ഒരു വ്യക്തി ഡ്രൈവിങ് സീറ്റിലിരിക്കുന്നതായും വീഡിയോ ഫൂട്ടേജിലുണ്ട്. എന്നാല്‍ മുഖമോ മറ്റുകാര്യങ്ങളോ വ്യക്തമല്ല.
ഇത് ചെറിയ കുട്ടിയായിരിക്കുമെന്നാണ് പൊതുവെയുള്ള നിഗമനം. ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. നിര്‍ത്തിയിട്ട കാര്‍ എങ്ങനെ മുന്നോട്ട് നീങ്ങി എന്ന കാര്യം വ്യക്തമല്ല. വാഹനത്തിലുണ്ടായിരുന്ന  സ്ത്രീക്കും പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പതിനെട്ട് കൊല്ലമായി ഖത്തറില്‍ ജോലി ചെയ്യുകയാണ് കണ്ണൂര്‍ സ്വദേശിയായ രാജു. അപകടത്തില്‍ രാജുവിന്റെ വലതു കാലിന്റെ എല്ല് പൊട്ടിയതായി സൂപ്പര്‍ മാര്‍ക്കറ്റില്‍ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നവര്‍ പറഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റിലെ സ്റ്റെയര്‍കേസിനിടയിലെ ഗ്യാപ്പിലേക്കാണ് രാജു വീണതെന്നും അതുകൊണ്ടാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞതെന്നും അവര്‍ പറഞ്ഞു.

നിരവധിയാളുകള്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. പാര്‍ക്ക് ചെയ്ത വാഹനം എങ്ങനെ മുന്നോട്ട് നീങ്ങി എന്നതിനെ കുറിച്ച് ആളുകള്‍ പലതരത്തിലുള്ള അഭിപ്രായമാണ് പങ്കുവെക്കുന്നത്. ഖത്തറില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് പിന്നിലുള്ള ആശങ്കയും ചിലര്‍ പങ്കുവെച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ പേള്‍ ഖത്തറില്‍ ഫെറാരി കടയിലേക്ക് പാഞ്ഞുകയറിയ സംഭവമുണ്ടായിരുന്നു. 2011 ല്‍ അല്‍ഖോറിലെ അല്‍സമാന്‍ കറന്‍സി എക്‌സ്‌ചേഞ്ചിലേക്ക് ലാന്റ് ക്രൂസര്‍ ഇടിച്ചു കയറിയ അപകടത്തിന്റെ സി സി ടി വി ദൃശ്യം ഫേസ്ബുക്കില്‍ ധാരാളം പേര്‍ ഷെയര്‍ ചെയ്യുകയുണ്ടായി. എഫ് ജെ ക്രൂയിസര്‍ ലാ സിഗാലെ ഹോട്ടലിന്റെ വിന്‍ഡോ ഗ്ലാസ് ഇടിച്ചു തകര്‍ത്ത അപകടം ഇതിന് ഏതാനും വര്‍ഷം മുമ്പായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!