എടപ്പാള്‍ സ്വദേശി വാഹനാപകടത്തില്‍ ദോഹയില്‍ നിര്യാതനായി

Untitled-1 copyദോഹ: കഴിഞ്ഞ ദിവസം ദുഖാന്‍ റോഡിലുണ്ടായ വാഹന അപകടത്തില്‍ പരുക്കേറ്റ് ഹമദ് ഹോസ്പിറ്റലില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം എടപ്പാള്‍ സ്വദേശി ചിപ്പന്റെ ഹമീദ് (50) നിര്യാതനായി. പുതുപൊന്നാനിയാണ് ജന്മദേശം. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നു.