Section

malabari-logo-mobile

മുപ്പത്തിയഞ്ചാമത് ജി സി സി സുപ്രിം കൗണ്‍സില്‍

HIGHLIGHTS : ദോഹ: മുപ്പത്തിയഞ്ചാമത് ജി സി സി സുപ്രിം കൗണ്‍സില്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി ഉദ്ഘാടനം ചെയ്തു.

QNA_Emir_GCC_091282880144ദോഹ: മുപ്പത്തിയഞ്ചാമത് ജി സി സി സുപ്രിം കൗണ്‍സില്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി ഉദ്ഘാടനം ചെയ്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ബഹറൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, സഊദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ്, ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹമ്മൂദ് അല്‍ സഈദ്, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജബര്‍ അല്‍ സബാഹ് എന്നിവരാണ് ജി സി സി സുപ്രിം കൗണ്‍സിലില്‍ പങ്കെടുക്കുന്നത്.
ഡപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍താനി, അമീറിന്റെ പേഴ്‌സണല്‍ റപ്രസന്ററ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ താനി എന്നിവരും ഉദ്ഘാടന സെഷനില്‍ പങ്കെടുത്തു.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ താനി, ഉപദേശക സമിതി ചെയര്‍മാന്‍, മന്ത്രിമാരും ശൈഖ്മാരും ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍, ജി സി സി സെക്രട്ടറി ജനറല്‍, ഖത്തറിലെ അംബാസഡര്‍മാര്‍ തുടങ്ങി വന്‍നിര ഉദ്ഘാട സെഷനില്‍ പങ്കെടുത്തു.
അന്തര്‍ദേശീയതലത്തിലും ജി സി സി മേഖലയിലും സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ മറികടക്കാനും ജി സി സി മേഖലയിലെ ജനങ്ങളുടെ ആഗ്രഹത്തിനുമനുസരിച്ച് ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭരണാധികാരികള്‍ക്ക് സാധിക്കണമെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി ആവശ്യപ്പെട്ടു.
ഗള്‍ഫ് മേഖലയുടെ ബന്ധവും സൗഹൃദവും ഊട്ടിയുറപ്പിക്കാന്‍ ജി സി സി ഉച്ചകോടിക്ക് സാധ്യമാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ആഗോലതലത്തില്‍ സംഭവിക്കുന്ന സാമ്പത്തിക- രാഷ്ട്രീയ മാറ്റങ്ങളെ മനസ്സിലാക്കി ജി സി സി മേഖലയുടെ സാമ്പത്തിക വികസനത്തിന് അനുയോജ്യമായ നയങ്ങള്‍ രൂപപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിശുദ്ധ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനായി മുന്‍കൈയെടുത്ത സഊദി ഭരണാധികാരിയുടെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ച അമീര്‍ തുടര്‍ നടപടികളും സാമ്പത്തിക ഏകീകരണവും നടക്കണമെന്നും അറബ് രാജ്യങ്ങള്‍ക്കിടയിലെ സാമൂഹ്യ- സാംസ്‌ക്കാരിക ബന്ധങ്ങള്‍ ഒരേ ലക്ഷ്യത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോജിക്കാനാവാത്തവയേക്കാള്‍ ഒന്നിച്ചു നില്‍ക്കാനാവുന്നതും സഹകരിക്കാനും സാധിക്കുന്നതാണ് ജി സി സി രാജ്യങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുന്നത്. അറബ് മേഖലയിലെ കൂട്ടായ്മയ്ക്കും അന്താരാഷ്ട്ര തലത്തിലും ജി സി സി കൂട്ടായ്മ ഏറെ സഹായിക്കുന്നുണ്ട്.
സിറിയയിലെ രക്തരൂക്ഷിത രാഷ്ട്രീയാവസ്ഥയ്ക്ക് അറുതി വരുത്താനും സിറിയന്‍ ജനങ്ങള്‍ക്ക് സുരക്ഷയും സ്ഥിരതയും നല്കാനും പിന്തുണക്കണെന്നും അമീര്‍ ആവശ്യപ്പെട്ടു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!