മുഹമ്മദ്‌ ഹുദവി ഡോക്ടറേറ്റ്‌ കരസ്ഥമാക്കി

untitled-1-copyതിരൂരങ്ങാടി: പഞ്ചാബ്‌ ജലന്ദര്‍ ലവ്‌ലി പ്രൊഫണല്‍ യൂണിവേഴ്‌സിറ്റി അസിസ്‌റ്റന്റ്‌ പ്രൊഫസര്‍ മുഹമ്മദലി ഹുദവി ചിറപ്പാലം സൗത്ത്‌ ഇന്ത്യന്‍ സൂഫിസം: എന്‍ എത്‌നോഗ്രഫിക്‌ സ്‌റ്റഡി ഓണ്‍ സൂഫി ശ്രൈന്‍സ്‌ എന്ന വിഷയത്തില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്‌ കരസ്ഥമാക്കി. ചുള്ളിക്കോട്ടില്‍ അലവി ഹാജിയുടെയും പുല്‍പ്പറമ്പന്‍ ബിച്ചിപ്പാത്തുവിന്റെയും മകനായ ഇദ്ദേഹം ദാറുല്‍ ഹുദാ ഇസ്‌്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പന്ത്രണ്ടു വര്‍ഷത്തെ പഠന ശേഷം ദാറുല്‍ ഹുദായില്‍ തന്നെ ഒരു വര്‍ഷത്തോളം അധ്യാപകനായി സേവനമനുഷ്ടിച്ചിരുന്നു. അലീഗഢ്‌ മുസ്‌്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം. എ. ബിരുദാനന്തര ബിരുദം കരസ്ഥമാക്കി ഡോ. അമിത്‌ കുമാര്‍ ശര്‍മയുടെ കീഴിലായാണ്‌ അദ്ദേഹം പി.എച്ച്‌.ഡി. പഠനം പൂര്‍ത്തിയാക്കിയത്‌. ഭാര്യ മുബശ്ശിറ വാളപ്പ്ര, മകന്‍ റയ്യാന്‍ ബെഹിശ്‌ത്‌