ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ വെടിവെപ്പില്‍ ഡോക്ടറും അക്രമിയും കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോക് ആശുപത്രിയിലുണ്ടായ വെടിവെയ്പ്പില്‍ ഡോക്ടര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ആറുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഈ ആശുപത്രിയില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഡോക്ടറാഹെന്‍ട്രി ബെല്ലായാണ് വെടയുതിര്‍ത്തത്. തുടര്‍ന്ന് ഹെന്‍ട്രിയും സ്വയം വെടിവെച്ച് മരിച്ചു. വെള്ളിയാഴ്ചയാണ് വെടിവയ്പ്പുണ്ടായത്.

തൊഴില്‍ സംബന്ധമായ പ്രശ്നങ്ങളാണ് അക്രമത്തിലേക്കു നയിച്ചതെന്നും ഭീകരബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. ആരോപണങ്ങളെ തുടര്‍ന്ന്  ഹെന്‍ട്രിയെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു.അതിനുമുന്നേയായി നിര്‍ബന്ധിത അവധിയിലായിരുന്നു ഹെന്‍ട്രി.