കൂടല്ലൂരിന്റെ ആയുര്‍വ്വേദ ഭിഷഗ്വരന്‍ പികെകെ ഹുസൈന്‍കുട്ടിയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു

THRUTHALAതൃത്താല :കൂടല്ലൂരിന്റെ ആയുര്‍വ്വേദ ഭിഷഗ്വരന്‍ ഡോ പികെകെ ഹുസൈന്‍കുട്ടിയുടെ ജീവിതത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനം ഫെബ്രുവരി 28ന്‌ എംടി വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്യുന്നു.

ചടങ്ങില്‍ വിടി ബല്‍റാം എംഎല്‍എ അദ്ധ്യക്ഷം വഹിക്കും ആലങ്കോട്‌ ലീലകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തും. പത്മശ്രീ ഡോ കൃഷണകുമാര്‍, വിദ്യാധരന്‍ മാസ്‌റ്റര്‍, അച്ചുതന്‍ കൂടല്ലൂര്‍, മുനീര്‍ ഹുദ്വി വിളയില്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാവും.