ഡോക്ടര്‍മാര്‍ പരസ്യങ്ങളില്‍ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധം

തിരുവനന്തപുരം:കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ ആശുപത്രി പരസ്യങ്ങളില്‍ ഫോട്ടോ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഫോട്ടോ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഡോക്ടര്‍മാര്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്തില്ലെങ്കില്‍ കൗണ്‍സില്‍ സ്വമേയാ നടപടിയെടുക്കും.

അത്തരക്കാര്‍ക്കെതിരെ രജിസ്റ്ററില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതുള്‍പ്പെടെ അച്ചടക്കനടപടികള്‍ കൈക്കൊള്ളാന്‍ മോഡേണ്‍ മെഡിസിന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചതായി മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു.

Related Articles