ഇന്ന് ദീപാവലി; നാടെങ്ങും ആഘോഷം

imagesഇന്ന് ദീപാവലി. നാടെങ്ങും ആഘോഷ തിമിര്‍പ്പിലാണ്. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ മധുരപലഹാരങ്ങളും പടക്കങ്ങളുമായി ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്. ദീപങ്ങളുടെ ഉല്‍സവമാണ് ദീപാവലി. നരകാസുനനെ വധിച്ച ശ്രീകൃഷ്ണന്റെ ഓര്‍മ്മക്കായാണ് ദീപാവലി ആഘോഷിക്കുന്നത്. വീടുകള്‍ അലങ്കരിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും തിന്‍മക്ക് മേല്‍ നന്‍മ നേടിയ വിജയത്തിന്റെ ആഘോഷമായാണ് നാടും നഗരവും ദീപാവലി ആഘോഷിക്കുന്നത്.