പെപ്‌സി കുടിച്ചതിന്‌ തലാഖ്‌ ചൊല്ലി

3712541929റിയാദ്‌: സൗദി അറേബ്യയില്‍ വിവാഹ മോചനങ്ങള്‍ വന്‍ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി റപ്പോര്‍ട്ട്‌. നിസാര കാര്യങ്ങള്‍ക്കാണ്‌ പല വിവാഹമോചനങ്ങളും ഇവിടെ നടക്കുന്നത്‌. കഴിഞ്ഞ ദിവസം ഇവിടെ നടന്ന ഒരു വിവാഹ മോചന വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്‌. മറ്റൊന്നു മല്ല ചര്‍ച്ചയ്‌ക്ക്‌ കാരണമായത്‌. ഭാര്യ ഭര്‍ത്താവിന്റെ വാക്ക്‌ ധിക്കരിച്ച്‌ പെപ്‌സി കുടിച്ചതിനാണത്രെ വിവാഹം മോചനം നടന്നത്‌.

ഭര്‍ത്താവ്‌ ഭാര്യ പെപ്‌സി കുടിക്കുന്നത്‌ വിലക്കിയിരുന്നു. എന്നാല്‍ തന്റെ അഭാവത്തില്‍ തന്നെ വഞ്ചിച്ച്‌ ഭാര്യ പെപ്‌സി കുടിച്ചെന്ന്‌ ആരോപിച്ചാണ്‌ തന്റെ നാലു മക്കളുടെ അമ്മയാണെന്ന പരിഗണനപോലും നല്‍കാതെ ഈ കടുത്ത തീരുമാനം എടുത്തത്‌.