ദിലീപ് മഞ്ജു ബന്ധം വേര്‍പെടാന്‍ കാരണം കാവ്യയാണോ ? ദിലീപ് തുറന്ന് പറയുന്നു

manju-warrier-dileep-3മഞ്ജു ദിലീപ് താര കുടുംബത്തില്‍ എന്തു സംഭവിച്ചു എന്ന പ്രേക്ഷകരുടെ ആകുലതക്ക് ഉത്തരമായി ദിലീപ് തന്നെ എത്തി. തങ്ങള്‍ ഒരു വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്ന് ദിലീപ് ആദ്യമായി തുറന്നു പറഞ്ഞിരിക്കുന്നു. ഒരു പ്രമുഖ മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 14 വര്‍ഷം സന്തോഷത്തോടെയാണ് ഞങ്ങള്‍ ജീവിച്ചതെന്ന് ദിലീപ് പറഞ്ഞു. മഞ്ജു പിണങ്ങി പോയപ്പോള്‍ തനിക്ക് അത് ഒരു ഷോക്കായിരുന്നുവെന്നും ദിലീപ് പറഞ്ഞു.

എല്ലാ കുടുംബത്തിലെയും പോലെ ചില അസ്വാരസ്യങ്ങള്‍ ഞങ്ങള്‍ക്കിടയിലും കടന്നുവന്നിരുന്നു വെന്നും ദിലീപ് സമ്മതിക്കുന്നു. മഞ്ജു പിരിഞ്ഞതിന് ശേഷം ഇപ്പോള്‍ ഉള്ള ജീവിതവുമായി പൊരുത്തപ്പെട്ടുവരികയാണെന്നും ദിലീപ് പറഞ്ഞു. അതേസമയം മഞ്ജുവുമായുള്ള ബന്ധം വേര്‍പെടാന്‍ കാരണം കാവ്യാമാധവനാണോ എന്ന ചോദ്യത്തിന് ദിലീപ് മറുപടി നല്‍കിയില്ല. കാവ്യയാണ് പ്രശ്‌നമെങ്കില്‍ മഞ്ജുവിന് അത് സംസാരിച്ച് തീര്‍ക്കാമായിരുന്നു എന്നും മഞ്ജു തന്റെ നല്ല സുഹൃത്തായിരുന്നുവെന്നും ദിലീപ് പറഞ്ഞു. നേരത്തെ താന്‍ കാരണം കാവ്യയുടെ ജീവിതം തകര്‍ന്നെന്നു പറയുന്നു, ഇപ്പോഴിതാ കാവ്യ കാരണം എന്റെ ജീവിതം തകര്‍ന്നെന്നു പറയുന്നു. ഇത്തരം ഗോസിപ്പുകള്‍ ആര്‍ക്കും പ്രചരിപ്പിക്കാമെന്നും ദിലീപ് പറഞ്ഞു.

എന്റെ ഭാര്യ സിനിമയില്‍ അഭിനയിക്കുന്നത് എനിക്ക് ഇഷ്ടമല്ല. എന്നാല്‍ മഞ്ജു ഇപ്പോള്‍ അഭിനയിച്ചാല്‍ അത് എന്നെ ബാധിക്കില്ലെന്നും കാരണം ഒരു വര്‍ഷത്തോളമായി ഞങ്ങള്‍ രണ്ട് വീടുകളിലാണ് താമസിക്കുന്നത്. ദാമ്പത്യ ജീവിതത്തിലെ കെമിസ്ട്രി നഷ്ടപ്പെട്ടാല്‍ അത് പിന്നീട് ഒരിക്കലും ശരിയാവില്ലെന്നും ദിലീപ് പറഞ്ഞു.
ദിലീപിന്റെ ഈ വെളിപ്പെടുത്തലോടെ മഞ്ജുവുമായുള്ള ബന്ധം അവസാനിപ്പിച്ചതിന്റെ സൂചനയാണ് ദിലീപ് നല്‍കിയിരിക്കുന്നത്.