മലപ്പുറം ജില്ല വിഭജിക്കണം: മുസ്ലീംലീഗ്

മലപ്പുറം : വികസനത്തിനായി മലപ്പുറം ജില്ലയെ വിഭജിക്കണെന്ന് മുസ്ലീംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വിഭജനത്തിന്റെ അനിവാര്യത് തങ്ങളുടെ പാര്‍ട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലാരൂപീകരണത്തിന്റെ സുവര്‍ണ്ണജൂബിലിയുടെ ഭാഗമായി മുസ്ലീലീഗ് നടത്തുന്ന പരിപാടികളെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ജില്ലാ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.

ലീഗ് നടത്തുന്ന സുവര്‍ണ്ണ ജുബിലി പരിപാടികളില്‍ ഇക്കാര്യം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നും ജനറല്‍ സക്രട്ടറി യുഎ െലത്തീഫും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related Articles