മലപ്പുറത്ത്‌ കായികമേളയ്‌ക്കിടെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ ലാത്തിചാര്‍ജ്ജ്‌

സംസ്ഥാന കായികമേള മാറ്റി വെച്ചു.

malappuram msp ground school meet 1 copyമലപ്പുറം: മലപ്പുറം ജില്ല സ്‌കൂള്‍ കായികമേളയ്‌ക്കിടെ സംഘര്‍ഷം. ജില്ലാ കായികമേള നടക്കുന്ന എംഎസ്‌പി മൈതാനത്താണ്‌ പ്രതിഷേധവുമായെത്തിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‌ സംഘര്‍ഷമുണ്ടായത്‌. മലപ്പുറം ജില്ലയിലെ ഭാഷാധ്യാപകരെ കായിക അധ്യാപകര്‍ കൂട്ടമായി നിയമിക്കുന്നതിനെതിരെയാണ്‌ കായിക വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്‌. സംഘര്‍ഷത്തെ തുടര്‍ന്ന്‌ മേള തടസ്സപ്പെടുകയും മേള അനിശ്ചിത കാലത്തേക്ക്‌ മാറ്റി നെക്കുകയും ചെയ്‌തു.

കായിക വിദ്യാര്‍ത്ഥികളെ അറസ്റ്റ്‌ ചെയ്‌ത്‌ കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ മത്സരാര്‍ത്ഥികള്‍ക്കും സംഘാടകര്‍ക്കും പൊലീസിന്റെ മര്‍ദ്ദനമേറ്റു. അറസ്റ്റ്‌ ചെയ്‌തവരെ കൊണ്ടു പോകാതിരിക്കാനായി വിദ്യാര്‍ത്ഥികള്‍ പൊലീസ്‌ വാഹനത്തിനടിയില്‍ കിടന്നു പ്രതഷേധിച്ചു.

m l a sreerama krishnan copyവിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ പോലീസ്‌ ലാത്തി ചാര്‍ജ്ജ്‌ നടത്തിയതില്‍ പ്രതിഷേധിച്ച്‌ കായിക മേള ബഹിഷ്‌കരിക്കാന്‍ അധ്യാപകര്‍ തിരുമാനിച്ചു. കായിക വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്ന ഉത്തരവ്‌ പിന്‍വലിക്കണമെന്ന്‌ അധ്യാപകര്‍ ആവശ്യപ്പെട്ടു. തേഞ്ഞിപ്പലത്ത്‌ നടത്തേണ്ട കായികമേളയാണ്‌ കാലിക്കറ്റ്‌ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ സമരത്തെ തുടര്‍ന്ന്‌ എംഎസ്‌പി മൈതാനിയിലേക്ക്‌ മാറ്റിയത്‌.

സംഭവസ്ഥലം ശ്രീരാമകൃഷ്‌ണന്‍ എംഎല്‍എ സന്ദര്‍ശിച്ചു.

20 ാം തിയ്യതി തിരുവനന്തപുരത്ത്‌ നടക്കാനിരിക്കുന്ന സംസ്ഥാന കായികമേള മാറ്റി വെച്ചു.