Section

malabari-logo-mobile

വരുമാനമുണ്ടായിട്ടെന്താ….പരപ്പനങ്ങാടിക്കെന്നും അവഗണന

HIGHLIGHTS : വരുമാനത്തില്‍ മുന്നിലായിട്ടും പരപ്പനങ്ങാടി ആദര്‍ശ് റെയില്‍വെ സ്റേഷന്‍ന് കടുത്ത അവഗണന

 parappanangadi. newsവരുമാനത്തില്‍ മുന്നിലായിട്ടും   പരപ്പനങ്ങാടി ആദര്‍ശ് റെയില്‍വെ സ്റേഷന്‍ന് കടുത്ത അവഗണന

പരപ്പനങ്ങാടി:യാത്രാ ചരക്ക് ഇനത്തില്‍  പ്രതിദിനം ഒരുലക്ഷത്തോളമാണ് പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനിലെ വരുമാനം. റെയില്‍വേക്ക് കോഴിക്കോടിനും തിരൂരിനുമിടയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കി കൊടുക്കുന്ന പ്രത്യേക കൂടിയുള്ള ആദര്‍ശ് സ്റ്റേഷനാണ്. എന്നാല്‍ വികസന കാര്യത്തില്‍ കടുത്ത അവഗണനയാണ് നേരിടുന്നത്.വരുമാനം കുറഞ്ഞതും ചെറിയതുമായ ഒട്ടുമിക്ക സ്റ്റെഷനുകളിലും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന ഫൂട്ട്ഓവര്‍ബ്രിഡ്ജുകള്‍ ഉള്ളപ്പോള്‍ പരപ്പനങ്ങാടിയില്‍ മാത്രമാണ് ഇതില്ലാത്തത്.ഇതുകാരണം പാലത്തിലേക്ക്ചാടി ഇറങ്ങിവേണം മറുഭാഗത്തെ പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ പാളംമുറിച്ചു കടക്കല്‍ നിയമ വിരുദ്ധമാണെങ്കിലും മറ്റുമാര്‍ഗ്ഗ മില്ലാതെ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്.ഇത് സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ദുരിതമാവുകയാണ്. പലപ്പോഴും അപകടത്തിനിടയാക്കുന്നുമുണ്ട്.രോഗികളും മുതിര്‍ന്നവരും പ്ലാറ്റ്ഫോമുകളുടെ പുറത്തുള്ള ട്രോളിപാത്തിലൂടെ കടന്നാണ് മറുകരഎത്തുന്നത്. ഒരുകി.മി യോളം ദൂരമുള്ള പ്ലാറ്റ്ഫോമിലൂലെ നടന്നു ട്രോളി പാത്തിലൂടെ നടന്നെത്തി കയറുന്നതിനു മുമ്പ് ട്രെയിന്‍ സ്റ്റേഷന്‍ വിട്ടിരിക്കും. ട്രെയിനില്‍ കയറാനുള്ള പരക്കം പാച്ചിലില്‍ ട്രോളിപാത്തില്‍ വെച്ചു  ട്രെയിനിടിച്ച് യാത്രികള്‍ മരണപ്പെട്ടിട്ടുണ്ട്.  ഇരട്ട പാത യാഥാര്‍ഥ്യമായതോടെ തലങ്ങും വിലങ്ങും ഓടുന്ന വണ്ടികള്‍  ബദ്ധപപാടില്‍ ശ്രദ്ധയില്‍ പെടാതെ പോകുകയാണ്. ജനപ്രതിനിധിയായ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി.യുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് ഫുട്ടോവര്‍ബ്രിഡ്ജ് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.എന്നാല്‍  വര്ഷം ഒന്ന് കഴിഞ്ഞിട്ടും  ഇതിന്‍റെ പ്രവര്‍ത്തി ഒച്ചിഴക്കത്തിലാണ്നീങ്ങുന്നത്‌. പുതിയ കമ്മേഴ്സ്യല്‍  കെട്ടിടം പണിതതും,സ്റ്റെഷനിലെത്താന്‍  പതിനെട്ട് ചവിട്ടുപടികള്‍ ചവിട്ടിക്കയരുന്ന സാഹചര്യം ഒഴിവാക്കി റാമ്പ് നിര്‍മ്മിച്ചതും എം.പി.യുടെ പരിശ്രമ ഫലമായാണ്‌. ഈ അടുത്ത കാലത്ത് പ്ലാറ്റ്ഫോം ഉയര്‍ത്തികയുണ്ടായി.കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണ മെന്ന ആവശ്യത്തില്‍  .ചില ദീര്‍ഗ്ഗ ദൂരഎക്സ്സ്പ്രസ്സുകള്‍ക്ക് സ്റ്റോപ് അനുവദിക്കുകയും ചെയ്തതും യാത്രക്കാര്‍ക്ക് അനുഗ്രഹമാണ്.പരപ്പനങ്ങാടിയില്‍ നിര്‍ത്തിയിരുന്ന ചില വണ്ടികളുടെ സ്റ്റോപ് എടുത്തുക്കളയാന്‍ റെയില്‍വെ നടത്തിയ ശ്രമങ്ങള്‍ ഇ.ടി.മുഹമ്മദ്‌ ബഷീറിന്റെ ഇടപെടല്‍ മൂലമാണ് നടക്കാതെ പോയത്. രണ്ടാം പ്ലാറ്റ്ഫോമില്‍ മേല്‍ക്കൂര ഇല്ലാത്തത് പരിഹരിക്കാന്‍ മലബാര്‍ സിമന്‍റ്മായി സഹകരിച്ച് ഷെല്‍ട്ടറുകള്‍ പണിയാനുള്ള പദ്ധതി നടപ്പിലായിട്ടില്ല.ആവശ്യത്തിനുള്ള ഇരിപ്പിടങ്ങളും കുറവാണ്. മേല്‍പാലം നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന യാത്രക്കാരുടെ മുറവിളി കണ്ണും കാതും പൊട്ടിയ റെയില്‍വെ അതികൃതര്‍ കേട്ട ഭാവം നടിക്കുന്നില്ല എന്നത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!