Section

malabari-logo-mobile

അനുയാത്ര ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനം തുടങ്ങി

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനം ഭിശേഷി സൗഹൃദമാക്കുതിനായി ആവിഷ്‌കരിച്ച 'അനുയാത്ര' പദ്ധതിയുടെ ഭാഗമായി ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മ...

തിരുവനന്തപുരം: സംസ്ഥാനം ഭിശേഷി സൗഹൃദമാക്കുതിനായി ആവിഷ്‌കരിച്ച ‘അനുയാത്ര’ പദ്ധതിയുടെ ഭാഗമായി ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. 18001201001 ആണ് ടോള്‍ ഫ്രീ നമ്പര്‍. ഭിന്നശേഷി മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഹെല്‍പ് ലൈന്‍ ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആദ്യമായാണ് ഇത്തരത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി സൗകര്യം ആരംഭിക്കുന്നത്. വിവിധ മേഖലകളിലായി ചിതറിക്കിടക്കുന്ന പദ്ധതികളും സഹകായങ്ങളും സംബന്ധിച്ച ആശങ്കകള്‍ ദൂരീകരിക്കാനും പരാതികള്‍ സ്വീകരിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും ഹെല്‍പ്‌ലൈന്‍ ഉപകരിക്കും. വിളിക്കുവര്‍ക്ക് പരിഹാരം ലഭ്യമായെന്ന് ഉറപ്പാക്കു തുടര്‍നടപടികളും ഉണ്ടാകും. സ്ത്രീകളെ ബഹുമാനിക്കുക, പരസ്പരം ബഹുമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി മാര്‍ച്ച് എട്ടിന് വനിതാദിനം മുതല്‍ ബൃഹത്തായ കാമ്പയിന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, നൈപുണ്യവികസനത്തിന് സഹായിക്കുക തുടങ്ങിയ നിരവധി പദ്ധതികള്‍ ഇതിന്റെ ഭാഗമായുണ്ടാകും.
അനുയാത്രയുടെ ഭാഗമായി 25 മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍ സംസ്ഥാനത്താകെ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങളുടെ ശാക്തീകരണവും നടുവരികയാണെ് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഒ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തി. അംഗപരിമിതര്‍ക്കുള്ള സംസ്ഥാന കമ്മീഷണര്‍ ഡോ. ജി. ഹരികുമാര്‍, കൗസിലര്‍ ഡോ. ബി. വിജയലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു. സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ പി.ബി. നൂഹ് സ്വാഗതവും സാമൂഹ്യസുരക്ഷാ മിഷന്‍ അസി. ഡയറക്ടര്‍ കെ. ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു. സാമൂഹ്യ സുരക്ഷാ മിഷന്റെ പൂജപ്പുരയിലെ ആസ്ഥാനത്താണ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്. ഈ സംവിധാനത്തിലൂടെ എല്ലാ പ്രവൃത്തിദിവസങ്ങളിലും വിവരങ്ങള്‍ ലഭ്യമാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!