മലപ്പുറം ഉപതെരഞ്ഞെടപ്പില്‍ മത്സരിക്കില്ലെന്ന് സംവിധായകന്‍ കമല്‍

തിരുവനന്തപുരം: വരുന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ താല്‍ മത്സരിക്കാനില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. പാർട്ടിയുടെയോ എൽ.ഡി.എഫിന്‍റെയോ ഭാഗത്തു നിന്ന് അത്തരം നിർദേശം ഉണ്ടായിട്ടില്ലെന്നും കമൽ വ്യക്തമാക്കി.

താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മാനസിക തയാറെടുപ്പിലല്ല. പുതിയ സിനിമ ‘ആമി’യുടെ ചിത്രീകരണം ആരംഭിക്കാൻ പോവുകയാണ്. ഇനി സിനിമയുടെ തിരക്കിലായിരിക്കും. സജീവ രാഷ്ട്രീയപ്രവർത്തകനല്ല. തന്‍റെ ജീവിതമാർഗം സിനിമയാണ്. സിനിമ ചെയ്യുകയാണ് തന്‍റെ പ്രഥമ ഉത്തരവാദിത്തമെന്നും കമൽ മാധ്യമങ്ങളോട് പറഞ്ഞു.