Section

malabari-logo-mobile

മലപ്പുറത്ത്‌ മൂന്ന്‌ പേര്‍ക്കുകൂടി ഡിഫ്‌തീരിയ

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ ഡിഫ്‌തീരിയ (തൊണ്ടമുള്ള്‌) ആണെന്ന്‌ സംശയിക്കുന്ന മൂന്ന്‌ കേസുകള്‍ കൂടി ജൂണ്‍ 28 ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതായി ജില്ലാ മെഡിക്കല്‍...

മലപ്പുറം: ജില്ലയില്‍ ഡിഫ്‌തീരിയ (തൊണ്ടമുള്ള്‌) ആണെന്ന്‌ സംശയിക്കുന്ന മൂന്ന്‌ കേസുകള്‍ കൂടി ജൂണ്‍ 28 ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമര്‍ ഫാറൂഖ്‌ അറിയിച്ചു. ഇരിമ്പിളിയം, ചെറുകാവ്‌, പുളിക്കല്‍ പഞ്ചായത്തുകളിലാണ്‌ പൂര്‍ണമായി കുത്തിവയ്‌പ്‌ എടുക്കാത്ത മൂന്ന്‌ കുട്ടികളില്‍ ഡിഫ്‌തീരിയ ബാധയുള്ളതായി സംശയിക്കുന്നത്‌. ഇവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഡിഫ്‌തീരിയ കേസുകളുടെ എണ്ണം രണ്ട്‌ മരണം ഉള്‍പ്പെടെ എട്ടായി. അഡ്‌മിറ്റായിരുന്ന ചീക്കോട്‌ സ്വദേശിയായ വിദ്യാര്‍ഥി ഇന്നലെ ഡിസ്‌ചാര്‍ജായി.

ഡിഫ്‌തീരിയ ചികിത്സയ്‌ക്കുള്ള 50 വയല്‍ മരുന്ന്‌ ഡല്‍ഹിയില്‍ നിന്ന്‌ ഇന്ന്‌ (ജൂണ്‍ 29) കോഴിക്കോട്‌ മെഡിക്കല്‍ കോളെജിലെത്തും. 500 വയല്‍ മരുന്നാണ്‌ ഓര്‍ഡര്‍ ചെയ്‌തിട്ടുള്ളത്‌. ആരോഗ്യ വകുപ്പിന്റെ കുത്തിവയ്‌പ്‌ ഊര്‍ജിതപ്പെടുത്തല്‍ കാംപയിന്റെ ജില്ലയിലെ 30 കേന്ദ്രങ്ങളിലായി 1323 കുട്ടികള്‍ക്ക്‌ ഇന്നലെ കുത്തിവയ്‌പ്‌ നല്‍കി. 26 കേന്ദ്രങ്ങളിലായി 1490 കുട്ടികള്‍ക്ക്‌ കഴിഞ്ഞ ദിവസം കുത്തിവയ്‌പ്‌ നല്‍കിയിരുന്നു. പഞ്ചായത്ത്‌- നഗരസഭകളിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മത- സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി സ്‌ക്വാഡ്‌ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്‌. പൂര്‍ണമായി കുത്തിവയ്‌പ്‌ എടുക്കാത്ത മുഴുവന്‍ കുട്ടികളും പ്രതിരോധ കുത്തിവയ്‌പ്‌ എടുക്കുന്നത്‌ വരെ കാംപയിന്‍ തുടരും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!