ദിലീപിന്റെ പുതിയ ചിത്രം രാമലീലയുടെ റിലീസിങ് മാറ്റി

കൊച്ചി: നടന്‍ ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയുടെ റിലീസിങ് മാറ്റിവെച്ചു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് റിലീസിങ് മാറ്റി വെച്ചതെന്നാണ് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞിരിക്കുന്നത്. പൂര്‍ത്തിയായ ശേഷം ചിത്രം 14 ന് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അദേഹം പറഞ്ഞു. ഈ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിന് പുറമെ പ്രയാഗ മാര്‍ട്ടിന്‍, മുകേഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, വിജയ രാഘവന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.