ദിലീപിന്റെ ജാമ്യഹര്‍ജി 26 ലേക്ക് മാറ്റി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി വാദം കേള്‍ക്കാന്‍ 26 ലേക്ക് മാറ്റി. എന്തിനാണ് വീണ്ടും വീണ്ടും ജാമ്യാപേക്ഷയുമായി എത്തുന്നതെന്ന്  ജാമ്യഹര്‍ജി പരിഗണിക്കവെ കോടതി ആരാഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കേസിന് എന്ത് മാറ്റങ്ങളാണ് സംഭവിച്ചത്. സോപാധിക ജാമ്യം നിഷേധിച്ചത് ചോദ്യം ചെയ്തത് നിലനില്‍ക്കുമോയെന്നും  കോടതി ആരാഞ്ഞു. കേസില്‍ നിലവിലെ സാഹചര്യങ്ങള്‍ക്ക് മാറ്റമൊന്നു ഇല്ലന്ന് ഹൈക്കോടതി വിലയിരുത്തി. കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഹര്‍ജി 26 ലേക്ക് മാറ്റുകയാണെന്നും വ്യക്തമാക്കുകയായിരുന്നു.

അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിന് തൊട്ടടുത്ത ദിവസമാണ് തന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.