ദിലീപിന് ജാമ്യം ഇല്ല

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ഇന്നും ജാമ്യമില്ല. ഇതോടെ ഇന്നും ദിലീപ് ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോകും. ദിലീപിനെ പോലെ സ്വാധിനമുള്ള ഒരാള്‍ പുറത്തുപോയാല്‍ അന്വേഷണത്തെ തകിടം മറിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

ജുലൈ 25 വരെ റിമാന്‍ഡ് ചെയ്തു. ജാമ്യം നല്‍കുന്നതിനെ  പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. കസ്റ്റഡിയില്‍ ഇരിക്കുന്ന കാലയളവില്‍  തന്നെ ദിലീപിന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ അനുകൂല പ്രചരണം നടക്കുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

അതേസമയം ദിലീപിന്റെ രണ്ടു മൊബൈല്‍ ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം കാണിക്കുമെന്നും പ്രതിഭാഗം കോടതിയില്‍ അറിയിച്ചു.