ദിലീപിനെതിരെ ലൈംഗികാതിക്രമത്തിനടക്കം ഒന്‍പത് വകുപ്പുകള്‍ പ്രകാരം കേസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ലൈംഗികാതിക്രമത്തിനടക്കം സുപ്രധാന ഒന്‍പതു വകുപ്പുകള്‍ പ്രകാരം കേസെടുത്തു.  ഗൂഢാലോചന, അന്യായമായി തടവില്‍വയ്ക്കല്‍, സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍നിന്നും തട്ടികൊണ്ടുപോവുക, ലൈംഗികാതിക്രമം, വിശ്വാസവഞ്ചന, ഭീക്ഷണിപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയെ ഒളിവില്‍ കഴിയുന്നതിന് സംരക്ഷണം നല്‍കല്‍, സംഘടിത കുറ്റകൃത്യം തുടങ്ങി ഒന്‍പത് വകുപ്പുകള്‍ പ്രകാരമാണ് ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ ആലുവ സബ് ജയിലില്‍ എത്തിച്ചിരുന്നു. ദിലീപിനെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്.