ദിലീപിന്റെ ഡി സിനിമാസ് അടച്ചുപൂട്ടാന്‍ തീരുമാനം

ചാലക്കുടി: നടന്‍ ദിലീപിന്റെ ഡി സിനിമാസ് തിയേറ്റര്‍ അടച്ച് പൂട്ടാന്‍ തീരുമാനം. ചാലക്കുടി നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. വിജിലന്‍സ് അന്വേഷണം തീരുന്നതുവരെ തിയേറ്റര്‍ സമുച്ചയം അടച്ചിടാനാണ് തീരുമാനം. കൗണ്‍സിലിലെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഒരുമിച്ചാണ് തീരുമാനം എടുത്തത്.

ഡി സിനിമാസ് സ്ഥലം കൈയേറിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.