ദിലീപ് അഭിഭാഷകനെ മാറ്റി;ജാമ്യത്തിനായ് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കും. നേരെത്ത കേസ് ഏല്‍പ്പിച്ച അഡ്വ.രാംകുമാറിനെ മാറ്റി അഡ്വ.ബി.രാമന്‍ പിള്ളയായിരിക്കും കോടതിയില്‍ ഹാജരാകുക. നേരത്തെ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

അതെസമയം ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാനാണ് സാധ്യത. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.