ദിലീപിന് വിദേശത്തു പോകാന്‍ കര്‍ശന ഉപധികളോടെ ജാമ്യത്തില്‍ ഇളവ്

കൊച്ചി: ദിലീപിന് വിദേശത്ത് പോകാന്‍ ഹൈക്കോടതി അനുമതി. ഗള്‍ഫില്‍ ഈ മാസം 29 ാം തിയതി ദേ പുട്ടിന്റെ ഷോപ്പ് ഉത്ഘാടനത്തിന് പോകാന്‍ അനുമതി തേടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്.

നാലു ദിവസം വിദേശത്ത് തങ്ങാന്‍ അനുമതിയുണ്ട്. പക്ഷെ താമസിക്കുന്ന സ്ഥലത്തിന്റെ പൂര്‍ണവിവരം അന്വേഷണസംഘത്തെ അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ദിലീപിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി ഇളവ് അനുവദിക്കുകയായിരുന്നു. താരത്തിന്റെ പാസ്‌പോര്‍ട്ട് മടക്കി നല്‍കും. വിസ സംബന്ധിച്ച പൂര്‍ണ വിവരം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് 85 ദിവസത്തെ ജയില്‍വാസം ദിലീപ് അനുഭവിച്ചിരുന്നു.

ഇതിന് ശേഷമായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. അതേസമയം കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കികൊണ്ടുള്ള അനുബന്ധ കുറ്റപത്രം നാളെ പൊലീസ് സമര്‍പ്പിക്കുമെന്നാണ് വ്യക്തമാകുന്നത്.