നടന്‍ ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച പോലീസ് അന്വേഷണത്തില്‍ ആരോപണ വിധേയരായ നടന്‍ ദിലീപും നാദിര്‍ഷയും നിയമോപദേശം തേടി. ഇരുവരും കൊച്ചിയിലെ പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ചനടത്തിയതായാണ് സൂചന. ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതെസമയം ഇവരുടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ കോടതി തള്ളുകയാണെങ്കില്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നീങ്ങുമെന്നാണ് ഇവര്‍ക്ക് ലഭിച്ച നിയമോപദേശം എന്നാണ് റപ്പോര്‍ട്ട്.