ദിലീപിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വീട്ടു. ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. രാവിലെ പത്തരയോടെയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. ദിലീപിന് വേണ്ടി അഡ്വ.രാംകുമാറും പ്രോസിക്യൂഷനുവേണ്ടി സെപ്ഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.എ സുരേശനും ഹാജരാക്കി.

 

അതേസമയം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍പോയി.അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും അപ്പുണ്ണി എത്തിയില്ല. അപ്പുണ്ണിയുടേതെന്ന് കരുതുന്ന അഞ്ച് ഫോണ്‍നമ്പരുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.നടിയെ ആക്രമിച്ച കേസില്‍ അപ്പുണ്ണിക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. പള്‍സര്‍ സുനി ജലിലില്‍നിന്ന് വിളിച്ചതും സുനിയുടെ സഹതടവുകാരനായ വിഷ്ണു കത്തുമായി ചെന്ന് കണ്ടതും അപ്പുണ്ണിയെയാണ്. അപ്പുണ്ണിയുടെ ഏലൂരിലുള്ള വീട് പുട്ടിയിട്ടനിലയിലാണ്. ആദ്യദിവസം പൊലീസ് ക്ളബില്‍ ദിലീപിനും നാദിര്‍ഷക്കുമൊപ്പം അപ്പുണ്ണിയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ദിലീപിന്റെ ഭാര്യ കാവ്യയില്‍നിന്നും കാവ്യയുടെ അമ്മ ശ്യാമളയില്‍നിന്നും മൊഴിയെടുത്തതായും റിപ്പോര്‍ട്ടുണ്ട്.