Section

malabari-logo-mobile

ഡിജിറ്റല്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ കൈറ്റും ഖാന്‍  അക്കാദമിയും കൈകോര്‍ക്കുന്നു

HIGHLIGHTS : തിരുവനന്തപുരം:കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സഹായിക്കുന്ന ഓണ്‍ലൈന്‍ സാമഗ്രികള്‍ ലഭ്യമാക്കുന്ന ഖാന്‍ അക്കാദമി പോര്‍ട്ടല്‍ കേരളത്തിലെ ഹൈടെക് സ്...

തിരുവനന്തപുരം:കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സഹായിക്കുന്ന ഓണ്‍ലൈന്‍ സാമഗ്രികള്‍ ലഭ്യമാക്കുന്ന ഖാന്‍ അക്കാദമി പോര്‍ട്ടല്‍ കേരളത്തിലെ ഹൈടെക് സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് കൈറ്റുമായി ധാരണാ പത്രം ഒപ്പിടും. സമഗ്രമായ അക്കാദമിക പങ്കാളിത്തം കേരളത്തില്‍ നടപ്പാക്കുന്നതാണ് പുതിയ കരാര്‍.

ഇരുപത് ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ഗണിതത്തിന് വ്യക്തിഗത പഠനം സാധ്യമാകുന്ന തരത്തിലുള്ള അക്കാദമിക ഇടപെടല്‍ പൈലറ്റടിസ്ഥാനത്തില്‍ ഖാന്‍ അക്കാദമിയുമായി ചേര്‍ന്ന് നടപ്പാക്കുന്നുണ്ട്.  ഇവിടെ ഓരോ കുട്ടിക്കും പ്രത്യേക ലോഗിന്‍ നല്‍കി അവരുടെ പഠനനേട്ടം കൃത്യമായി വിലയിരുത്താനും ഫീഡ്ബാക്കുകളിലൂടെ മെച്ചപ്പെടുത്താനും അവസരം ലഭിക്കും. പൈലറ്റനുഭവങ്ങളുടെ അടിസ്ഥാനത്തില്‍  ഇത്  വിപുലപ്പെടുത്തും.

sameeksha-malabarinews

മുഖ്യമന്ത്രി  പിണറായി വിജയന്‍, വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്തും ഖാന്‍ അക്കാദമി ഇന്ത്യയുടെ ഡയറക്ടര്‍ സന്ദീപ് ബാപ്നയും തമ്മില്‍ 8ന് ധാരണാപത്രം ഒപ്പിടും. കൈറ്റ് സി.എം.ഡി ഡോ. ഉഷാ ടൈറ്റസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഖാന്‍ അക്കാദമി ഇന്ത്യ സ്ട്രാറ്റജിന്റ്മഥു ശാലിനി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍, ഹയര്‍സെക്കന്ററി ഡയറക്ടര്‍ സുധീര്‍ ബാബു, എസ്.സി.ഇ.ആര്‍ ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് തുടങ്ങിയവര്‍ സംബന്ധിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!