നടിയോടൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ഡിഐജിക്കെതിരെ അന്വേഷണം

തിരുവനന്തപുരം:സീരിയല്‍ നടിയോടൊപ്പം ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച സംഭവത്തില്‍ ദക്ഷിണമേഖല ജയില്‍ ഡിഐജി ബി.പ്രദീപിനെതിരെ അന്വേഷണത്തിനുത്തരവിട്ടു. ജയില്‍ ഡിജിപി ആര്‍. ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജയില്‍ ആസ്ഥാനത്തെത്തിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സംഭവത്തില്‍ മുഖ്യമന്ത്രിക്കും പരാതി ലഭിച്ചിട്ടുണ്ട്. ഐജി ഗോപകുമാറിനാണ് അന്വേഷണ ചുമതല.

ഡിജിപിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പരാതി ഊമക്കത്തായാണ് ലഭിച്ചിരുന്നെങ്കിലും പരാതിയില്‍ ഗൗരവമുള്ളതിനാല്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.