ഡിഫ്‌തീരിയ ബോധവല്‍ക്കരണ യാത്രയുമായി വിദ്യാര്‍ത്ഥികള്‍

difteriaകോഡൂര്‍:മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഡിഫ്‌തീരിയ രോഗം പ്രതിരോധിക്കുന്നതിന്‌ പൊതുജനങ്ങളെ ബോധവല്‍ക്കരിച്ച്‌ കൊണ്ട്‌ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സഹകണത്തോടെ ചെമ്മങ്കടവ്‌ പി.എം.എസ്‌.എ.എം.ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രചരണ യാത്ര നടത്തി. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും ബോധവല്‍ക്കരണം യാത്ര എത്തി.
സ്‌കൂളില്‍ നടന്ന റാലിയുടെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റജുല പെലത്തൊടി നിര്‍വ്വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ സി.പി ഷാജി, പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ഷംസുദ്ധീന്‍, സെക്കണ്ടറി സ്‌കൂള്‍ പ്രന്‍സിപ്പല്‍ ടി. എ. കബീര്‍, പ്രധാനാധ്യാപകന്‍ ശ്രീകുമാര്‍, പി.ടി.എ പ്രസിഡന്റ്‌ എന്‍. കുഞ്ഞീതു, സ്‌കൂള്‍ മാനേജര്‍ എന്‍.കെ കുഞ്ഞമുഹമ്മദ്‌, അബ്ദുല്‍ റഹൂഫ്‌ വരിക്കോടന്‍, എന്‍.കെ ഹഫ്‌സല്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.