ഡീസല്‍ വില ഏകീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

diesel-price_350_091312082603ദില്ലി: കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ആശ്വാസം നല്‍കികൊണ്ട് ഡീസല്‍ വില വീണ്ടും ഏകീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഇരട്ട വിലയിട്ട രീതി വിജയിച്ചില്ലെന്നും കേന്ദ്ര മന്ത്രി സഭ ഇതു പരിശോധിക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി.

രാജ്യത്തെ മൊത്തം ഡീസല്‍ വില്‍പ്പനയുടെ 18 മുതല്‍ 22 ശതമാനം വരെ വന്‍കിട സ്ഥാപനങ്ങള്‍ വഴിയായിരുന്നു. പതിനൊന്ന് മാസം മുമ്പ് വരെ രാജ്യത്തെ മൊത്തം ഡീസല്‍ വില്‍പ്പന എന്നത് 10 ശതമാനത്തില്‍ താഴെയായി കുറഞ്ഞു. പതിനൊന്ന് മാസം മുമ്പാണ് വന്‍കിട സ്ഥാപനങ്ങള്‍ക്കും പമ്പുകള്‍ വഴിയുള്ള വില്‍പ്പനക്കും രണ്ട് നിരക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചത്. സബ്‌സിഡിയില്ലാത്ത നിരക്കാണ് കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ പ്രതിരോധ വകുപ്പ,് റെയില്‍വേ, വ്യവസായങ്ങള്‍, തുടങ്ങിയവക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

പമ്പിലെ നിരക്കിനേക്കാള്‍ 10.50 പൈസ കൂടുതലായിരുന്നു ഇത്. പ്രതിരോധ മന്ത്രാലയവും റെയില്‍വേയും ഒഴികെയുള്ള സ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷവും ഇതോടെ പമ്പുകളില്‍ ഡീസല്‍ വാങ്ങാന്‍ തുടങ്ങുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉദ്ദേശിച്ച ലക്ഷ്യം നേടാനാകാത്തിന്റെ കാരണമെന്നും പൊതു വിപണിയില്‍ കൂടി ഡീസലിന്റെ സബ്‌സിഡി എടുത്തുകളയാന്‍ സര്‍ക്കാര്‍ ആലോചിക്കുന്ന സമയത്താണ് ഏകീകരണം നടക്കുന്നത്.