ദോഹയില്‍ ധ്വനി ഓര്‍ക്കസ്ട്രയ്‌ക്ക്‌ തുടക്കമായി

instruments-ochestra1ദോഹ: ദോഹ കേന്ദ്രമായി ഓര്‍ക്കസ്ട്രയ്ക്ക് തുടക്കമായി. ഗായിക ആശാ സന്തോഷിന്റെ നേതൃത്വത്തിലുള്ള ധ്വനി ഓര്‍ക്കസ്ട്രയുടെ ഉദ്ഘാടന പരിപാടി നാളെ വൈകിട്ട് ആറരയ്ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോകാ ഹാളില്‍ നടക്കും.
നാല് ഗായകരും 11 പീസ് സംഗീത ഉപകരണങ്ങളും അടങ്ങുന്ന ധ്വനി ഓര്‍ക്കസ്ട്ര സംഗീതം ഹൃദയത്തില്‍കൊണ്ടു നടക്കുന്ന നിരവധി പേരുടെ സ്വപ്‌നസാക്ഷാത്ക്കാരമാണെന്ന് ആശാ സന്തോഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ധ്വനിക്കു വേണ്ടി മാത്രമായി രൂപപ്പെടുത്തിയ ഫ്യൂഷനോടെയാണ് പരിപാടി ആരംഭിക്കുക. ക്ലാസിക്കല്‍, ചലച്ചിത്ര ഗാനങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഭവങ്ങളാണ് സംഗീതാസ്വാദകര്‍ക്കായി ധ്വനി ഒരുക്കിയിരിക്കുന്നത്. ആശാ സന്തോഷിന് പുറമേ മാലിനി ഗോപകുമാര്‍, ശരത്ത്, സെബാസ്റ്റ്യന്‍ എന്നിവരാണ് ഗായകര്‍. ഗിറ്റാര്‍, തബല, വയലിന്‍, സാക്‌സോഫോണ്‍, ഫഌട്ട്, കീബോര്‍ഡ്, ഡ്രംസ് എന്നിവയാണ്  ഓര്‍ക്കസ്ട്രയിലുള്ളത്.
വിവിധ പരിപാടികളില്‍ സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരെ ലഭിക്കാനും ധ്വനിയുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 5586461766966725നമ്പറുകളില്‍ ബന്ധപ്പെടാം.
വാര്‍ത്താസമ്മേളനത്തില്‍  ആശാ സന്തോഷിനോടൊപ്പം സന്തോഷ്, സുധീഷ് എന്നിവരും പങ്കെടുത്തു.