ട്രീറ്റിന്റെ വിജയത്തിന്‌ പിന്നാലെ ദര്‍ബാറുമായി മലപ്പുറം ജി്‌ല്ലാ ടൂറിസം വകുപ്പ്‌

DTPC malappuramമലപ്പുറം:കൊതിയൂറുന്ന വിഭവങ്ങളുമായി ‘ദര്‍ബാര്‍’ മൂവിങ്‌ ഫുഡ്‌കോര്‍ട്ട്‌ യാത്ര തുടങ്ങി. ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക്‌ തനത്‌ വിഭവങ്ങള്‍ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ‘ദര്‍ബാര്‍’ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.

നാടന്‍ വിഭവങ്ങള്‍ മുതല്‍ രാജ്യാതിര്‍ത്തി കടന്നെത്തുന്ന രുചി വൈവിധ്യങ്ങള്‍ വരെ ലഭിക്കുമെന്നതാണ്‌ ദര്‍ബാറിന്റെ പ്രത്യേകത. സഞ്ചാരികള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അവരുടെ കൂടെ സഞ്ചരിച്ച്‌ ഭക്ഷണം പാചകം ചെയ്‌ത്‌ നല്‍കും. ജില്ലയുടെ തനത്‌ രുചികള്‍ക്കാണ്‌ പ്രാധാന്യം നല്‍കുന്നത്‌. പത്തിരി, തേങ്ങാചോര്‍, ബിരിയാണി തുടങ്ങിയ നാടന്‍ വിഭവങ്ങളാണ്‌ പ്രധാനമായും ഒരുക്കിയിട്ടുള്ളത്‌. ആവശ്യപ്പെടുകയാണെങ്കില്‍ മറ്റ്‌ വിഭവങ്ങളും നല്‍കും. തനത്‌ രുചികള്‍ പരിചയപ്പെടുത്തുന്ന ‘ട്രീറ്റ്‌’ റസ്റ്റോറന്റുകള്‍ കഴിഞ്ഞ മാസം ജില്ലയില്‍ ആരംഭിച്ചിരുന്നു. പരപ്പനങ്ങാടിയില്‍ ആരംഭിച്ച്‌ ട്രീറ്റിന്റെ ആദ്യ ഒട്ട്‌ലെറ്റിന്‌ ലഭിച്ച സ്വീകാര്യതയാണ്‌ ‘ദര്‍ബാര്‍’ തുടങ്ങാന്‍ കാരണം. 9746459570 നമ്പറില്‍ വിളിച്ചാല്‍ ‘ദര്‍ബാര്‍’ നിങ്ങള്‍ക്കും അറിയാം.DTPC malappuram 1

ഡി.റ്റി.പി.സി ഓഫീസ്‌ പരിസരത്ത്‌ നടന്ന പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ്‌ മുസ്‌തഫ, വൈസ്‌ ചെയര്‍പേഴ്‌സന്‍ കെ.എം ഗിരിജ, വാര്‍ഡ്‌ കൗണ്‍സിലര്‍ വീക്ഷണം മുഹമ്മദ്‌, ടൂറിസം വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, ഡി.റ്റി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, എക്‌സി.അംഗങ്ങളായ എം.കെ മുഹ്‌സിന്‍, എ.കെ.എ നസീര്‍, സി. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.