Section

malabari-logo-mobile

ദൗളകുവാം കൂട്ടബലാത്സംഗം; 5 പ്രതികള്‍ക്ക്‌ ജീവപര്യന്തം

HIGHLIGHTS : ദില്ലി: ദൗളകുവാം കൂട്ടബലാത്സംഗ കേസിലെ അഞ്ച്‌ പ്രതികള്‍ക്ക്‌ ജീവപര്യന്തവും 50,000 രൂപ വീതം പിഴയും അടയ്‌ക്കാന്‍ കോടതി വിധിച്ചു.

Untitled-1 copyദില്ലി: ദൗളകുവാം കൂട്ടബലാത്സംഗ കേസിലെ അഞ്ച്‌ പ്രതികള്‍ക്ക്‌ ജീവപര്യന്തവും 50,000 രൂപ വീതം പിഴയും അടയ്‌ക്കാന്‍ കോടതി വിധിച്ചു. പിഴയായി ഈടാക്കുന്ന തുക യുവതിക്ക്‌ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌. യുവതിയെ തട്ടക്കൊണ്ടുപോയതിന്‌ ഏഴുവര്‍ഷവും മാനഭംഗപ്പെട്ടുത്തിയതിന്‌ അഞ്ചുവര്‍ഷം കഠിനതടവുമാണ്‌ വിധിച്ചിരിക്കുന്നത്‌. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.

കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രതികളെല്ലാവരും പിതാക്കന്‍മാരായിരുന്നു എന്നത്‌ കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ഇത്തരക്കാരെ സമൂഹത്തില്‍ നിന്ന്‌ അകറ്റി നിര്‍ത്തണമെന്നും കോടതി നിരീക്ഷിച്ചു. അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജ്‌ വീരേന്ദര്‍ ഭട്ടാണ്‌ ശിക്ഷ വിധിച്ചത്‌. ഷംഷാദ്‌, കാലെ എന്ന ഉസ്‌മാന്‍, ചോട്ടാ ബില്ലി എന്ന ഷാഹിദ്‌, ബഡാ ബില്ലി എന്ന ഇഖ്‌ബാല്‍, കമറുദ്ദീന്‍ എന്നിവരെയാണ്‌ കോടതി ശിക്ഷിച്ചത്‌.

sameeksha-malabarinews

യുവതിയുടെ മൊഴിയുടെയും ഡിഎന്‍എ ടെസ്‌റ്റിന്റെയും അടിസ്ഥാനത്തിലാണ്‌ ഈ മാസം 14 ന്‌ പ്രകള്‍ കുറ്റക്കാരാണെന്ന്‌ കോടതി വിധിച്ചത്‌.

2010 നവംബര്‍ 24 നാണ്‌ മിസോറാം സ്വദേശിനിയായ 30 കാരിയായ യുവതിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തത്‌. തുടര്‍ന്ന്‌ യുവതിയെ വിജനമായ സ്ഥത്ത്‌ ഉപേക്ഷിച്ച്‌ പ്രതികള്‍ കടന്നു കളയുകയായിരുന്നു. കോള്‍സെന്റര്‍ ജീവനക്കാരിയായ യുവതി ജോലികഴിഞ്ഞ്‌ വീട്ടിലേക്ക്‌ സുഹൃത്തിനോടൊപ്പം മടങ്ങിപോകവെ കാറിലെത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഈ സംഭവത്തെ തുടര്‍ന്നാണ്‌ രാത്രി ജോലികഴിഞ്ഞിറങ്ങുന്ന എല്ലാ പെണ്‍കുട്ടികളെയും താമസസ്ഥലത്തെത്തിക്കണമെന്ന്‌ ഡല്‍ഹി പോലീസ്‌ ഉത്തരവിറക്കിയത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!