ഫ്‌ളാറ്റ് തട്ടിപ്പ് കേസ് ധന്യ മേരി വര്‍ഗീസിനെ കസ്റ്റഡിയിലടുത്തു

തിരുവനന്തപുരം: സമ്പത്തിക തട്ടിപ്പ് കേസില്‍ നടി ധന്യമേരി വര്‍ഗീസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഫ്ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലെപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലായിരുന്നു പണം വാങ്ങിയത്.

ഇതേ കേസിൽ ധന്യാ മേരി വര്‍ഗീസിന്റെ ഭര്‍തൃപിതാവ് ജേക്കബ് സാംസണിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ ധന്യയും ഭർത്താവും ഒളിവിലായിരുന്നു. ഇവരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് തട്ടിപ്പിനിരയായവർ പത്ര സമ്മേളനം നടത്തിയിരുന്നു. തുടർന്നാണ് ധന്യയെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഫ്ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 30ലേറെ പേരില്‍ നിന്ന് കോടിക്കണക്കിന് രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.