ഡിജിപി ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. സർക്കാർ ജീവനക്കാർക്ക് വിദഗ്ധ പരിശീലനം നൽകുന്ന സ്ഥാപനമാണ് ഐ.​എം.​ജി.

വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ആ​യി​രി​ക്കെയാണ് ജേ​ക്ക​ബ് തോ​മ​സ് അവധിയിൽ പ്രവേശിച്ചത്. ഐ.​എം.​ജി ഡ​യ​റ​ക്ട​റായിരുന്ന ടി.​പി. സെ​ൻ​കു​മാ​ർ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാണ് ഡി.ജി.പിയായി ചുമതലയേറ്റത്.

ജൂ​ൺ 30ന് ​ടി.​പി. സെ​ൻ​കു​മാ​ർ വി​ര​മി​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന ഡി.​ജി.​പി​യാ​യി ജേ​ക്ക​ബ് തോ​മ​സ് മാ​റും. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി‍​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​തി​ർ​ന്ന ഡി.​ജി.​പി​യെ​യാ​ണ് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യാ​ക്കേ​ണ്ട​ത്.

Related Articles