Section

malabari-logo-mobile

സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കും;ഡിജിപി

HIGHLIGHTS : തിരുവനന്തപുരം: സദാചാരഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇക്കാര്യത്തില്‍ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല...

തിരുവനന്തപുരം: സദാചാരഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇക്കാര്യത്തില്‍ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡിജിപി വ്യക്തമാക്കി. സദാചാര സംരക്ഷകര്‍ ചമഞ്ഞ് വ്യക്തികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് ഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി 14 ന് കൊല്ലത്തുണ്ടായ സംഭവം ഇത്തരത്തിലുള്ള ഗുണ്ടായിസത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഈ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും മറ്റു പ്രതികള്‍ക്കുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ഡിജിപി പറഞ്ഞു.

sameeksha-malabarinews

സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതും വീഡിയോ, ഫോട്ടോകള്‍ എന്നിവ സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തികളില്‍ നിന്ന് എല്ലാവരും മാറിനില്‍ക്കണമെന്നും അദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പരാതികള്‍ ലഭിച്ചാല്‍ അതിനെതിരെ കര്‍ശനമായ നടപടിസ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സദാചാര ഗുണ്ടായിസത്തിനെതിരെ പൊതുസമൂഹം കൂടതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!