Section

malabari-logo-mobile

ദേവയാനി ഖോബ്രഗഡയെ ഔദ്യോഗിക ചുമതലകളില്‍ നിന്നും ഒഴിവാക്കി

HIGHLIGHTS : ദില്ലി: അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡയെ ഔദ്യോഗിക ചുമതലകളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. അനുമതി വാങ്ങാതെ ഒര...

download (2)ദില്ലി: അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡയെ ഔദ്യോഗിക ചുമതലകളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. അനുമതി വാങ്ങാതെ ഒരു ഇംഗ്ലീഷ്‌ ചാനലിന്‌ ദേവയാനി അഭിമുഖം നല്‍കിയെന്ന കാരണം കാണിച്ചാണ്‌ ദേവയാനിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്‌.

തനിക്ക്‌ യുഎസില്‍ അനുഭവിക്കേണ്ടിവന്ന കാര്യങ്ങളെ കുറിച്ച്‌ പറഞ്ഞിരുന്നു. ഇക്കാര്യം അമേരിക്കയെ ചൊടിപ്പിച്ചതായണ്‌ റിപ്പോര്‍ട്ട്‌. വിദേശകാര്യ വകുപ്പില്‍ വികസന പങ്കാളിത്ത വിഭാഗത്തില്‍ ഡയറക്ടറായി ജോലി നോക്കി വരികയായിരുന്നു ദേവയാനി. ദേവയാനിക്കെതിരെ വിദേശകാര്യമന്ത്രാലയം നടപടി സ്വീകരിച്ചതോടെ ഭരണപരമായ തീരുമാനങ്ങളൊന്നും ദേവയാനിക്ക്‌ ക്കൈകൊള്ളാന്‍ കഴിയില്ല.

sameeksha-malabarinews

ജേലിക്കാരിക്ക്‌ മതിയായ ശമ്പളം നല്‍കാതെ പീഡിപ്പിച്ചു എന്ന കുറ്റത്തിന്‌ ദേവയാനിയെ കഴിഞ്ഞ 2013 ഡിസംബര്‍ 12 ന്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. അറസ്റ്റിലായ ഇവരെ നഗ്നയാക്കി പരിശോധിച്ച നടപടി ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തെ സാരമായി ബാധിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!