ദേവയാനി കേസ്: ഇന്ത്യന്‍ നിലപാട് അമേരിക്കയെ ഞെട്ടിച്ചു

download (3)വാഷിങ്ങ്ടണ്‍ :ഇന്ത്യന്‍ അമേരിക്കന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി ഖോബ്രഗഡെയുടെ അറസ്റ്റില്‍ ഇന്ത്യുടെ അപ്രതീക്ഷിതമായ കടുത്ത നിലപാട് അമേരിക്കന്‍ അധികൃതരെ ഞെട്ടിച്ചു.പ്രശനത്തിന് എത്രയും പെട്ടന്ന് പരഹാരം കാണാനുള്ള ശ്രമങ്ങള്‍ അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥസംഘങ്ങള്‍ തുടങ്ങി കഴിഞ്ഞു.

ദേവയാനിയുടെ അറസ്റ്റും അവര്‍ക്കെതിരായ കേസ് കൈകാര്യം ചെയ്ത രീതിയും വൈറ്റ ഹൗസിലെ ദേശീയ സൂരക്ഷ കൗണ്‍സില്‍ ഉദേ്യാഗസ്ഥരും, നീതിന്യായ വിദേശ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിശോധിക്കും. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍ യോഗം ഉടന്‍ നടക്കും. ഉന്നതതലസംഘം പ്രധാനമായും പരിശോധിക്കുക ഈ കേസ് കൈകാര്യം ചെയതതില്‍ പിഴവുകള്‍ പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം പക്ഷേ ഈ കേസ് കോടതിയില്‍ എത്തിയതിനാല്‍ കോടതിയെക്കുടി ഉള്‍പ്പെടുത്തി മാത്രമെ പ്രശനപരിഹാരം സാധ്യമാകു എന്നാണ് വിലയിരുത്തപ്പെടുതന്നത്. ഇതിനായി നീതിന്യായ വകുപ്പിന്റെയും ന്യൂയോര്‍ക്കിന്റെ തെക്കന്‍ ജില്ലയിലെ പ്രാദേശിക ഭരണകൂടത്തിന്റെയും സഹായം ഈ സംഘം തേടികഴിഞ്ഞു

ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ പാളിച്ചകള്‍ വരുത്തി ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയതില്‍ അമേരിക്കന്‍ പ്രതിരോധവകുപ്പും കടുത്ത അതൃപ്തിയിലാണ്. ഏഷ്യന്‍ മേഖലയില്‍ പെന്റഗണ്‍ സൈനികസഹകരണം ഉറപ്പുവരുത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ പ്രധാനിയാണ് ഇന്ത്യ. ഇന്ത്യന്‍ സേനക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതടക്കമുള്ള പങ്കാളിത്തം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ഈ സംഭവം വന്‍ തിരിച്ചടിയായാണ് പെന്റഗണ്‍ വിലയിരുത്തുന്നത്

1999 ബാച്ചിലെ ഐഎഫ്എസ് ഓഫീസറായ ദേവയാനി ഇന്ത്യന്‍ ഡെപ്യൂട്ടി കൗണ്‍സില്‍ ജനറലായി ജോലി ചെയത് വരവെ വീട്ടുവേലക്കാരി സംഗീത റിച്ചാര്‍ഡിന് മതിയായ വേതനം നല്‍കിയില്ലെന്നും വിസയില്‍ തെറ്റായ വിവരം നല്‍കിയെന്നും ആരോപിച്ച് ഈ മാസം 12ന് അറസ്റ്റ് ചെയ്തത്. അവരെ അറസ്റ്റ് ചെയ്ത് കയ്യാമം വെച്ച് നടത്തിച്ചതിലും, വസ്ത്രമുരിഞ്ഞ് പരിശോധിച്ചതിലും, മയക്കുമരുന്ന് കേസിലെ പ്രതികളോടൊപ്പം ലോക്കപ്പിലടച്ചതലും ഇന്ത്യ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ഇതിന് മുമ്പ് പല ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാരടക്കമുള്ള ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും, കലാകാരന്‍മാര്‍ക്കും അമേരിക്കയില്‍ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇന്ത്യ ഇത്ര കടുപ്പിച്ച് പ്രതികരിച്ചിരുന്നില്ല. ഇന്ത്യയിലെ യുഎസ് നയതന്ത്രജ്ഞര്‍ക്ക് നല്‍കിവന്നിിരുന്ന സുരക്ഷസംവിധാനങ്ങള്‍ അടക്കം നീക്കം ചെയ്തത് അമേരിക്കയെ ഞെട്ടിച്ചിരുന്നു.