Section

malabari-logo-mobile

ദേശാഭിമാനി ഭൂമി ഇടപാട്: വിഎസ് പി ബിക്ക് പരാതി നല്‍കി.

HIGHLIGHTS : തിരു: ദേശാഭിമാനി ഭൂമി ഇടപാട് കേസില്‍ ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇതുസംബന്ധിച്ച് വി എസ് പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കി...

vs-achuthanandan01_5തിരു: ദേശാഭിമാനി ഭൂമി ഇടപാട് കേസില്‍ ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇതുസംബന്ധിച്ച് വി എസ് പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കി. പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യാതെയാണ് കണ്ണൂരില്‍ നമോവിചാര്‍ മഞ്ചുമായി ധാരണയുണ്ടാക്കിയതെന്നും അദേഹം പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ മാസം 21, 22 തിയ്യതികളിലായി ചേരുന്ന പിബി വി എസിന്റെ പരാതി പരിഗണിക്കും.

വിപണിവിലക്കല്ല ദേശാഭിമാനി ഭൂമി നല്‍കിയതെന്നും പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്തില്ലെന്നും കളങ്കിതമായ വ്യക്തിക്കാണ് വിറ്റതെന്നും പാര്‍ട്ടി അന്വേഷിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. തിരുവന്തപുരം മാഞ്ഞാലിക്കുളത്തുള്ള 32.5 സെന്റ് സ്ഥലവും ബഹുനില കെട്ടിടവുമാണ് രാധാകൃഷ്ണന് ദേശാഭിമാനി വിറ്റത്. കഴിഞ്ഞവര്‍ഷം ജൂലൈ 17 നാണ് ഇടപാടുകള്‍ നടന്നത്.

sameeksha-malabarinews

മൂന്നരക്കോടി രൂപയ്ക്കാണ് ദേശാഭിമാനിയുടെ പക്കല്‍ നിന്നും രാധാകൃഷ്ണന്‍ ഭൂമി വാങ്ങിയത്. രാധാകൃഷ്ണന്റെ ബിനാമിയായ ഡാനിഷ് ചാക്കോ എന്നയാളാണ് രാധാകൃഷ്ണന് വേണ്ടി ദേശാഭിമാനി പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടവും ഭൂമിയും വാങ്ങിയിരിക്കുന്നതെന്നാണ് രേഖകളില്‍ കാണിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!